ഷെഫ് പിള്ളയുടെ രുചിക്കൂട്ടങ്ങൾ

ഷെഫ് പിള്ളയെ പരിചയപ്പെടുന്നത് 2020 ജനുവരിയിലാണ്… തിരുവനന്തപുരത്തു വച്ച്… പിന്നെ KLF.ന്റെ സമയത്ത് വീണ്ടും കണ്ടു സംസാരിച്ചു….

പക്ഷെ അത് കഴിഞ്ഞിട്ട് അമേരിക്കയിൽ എത്തിയതിന് ശേഷമാണ് ശരിക്കും മൂപ്പരുടെ ഡിജിറ്റൽ പേർസൊണ വഴി അറിയുന്നതും മനസ്സിലാക്കുന്നതും….

കുക്കിംഗ്‌ ‌ വിഡിയോകൾ കാണുമ്പോഴും കുറിപ്പുകൾ വായിക്കുമ്പോഴുമാണ് ആളെ ശരിക്കും മനസ്സിലായത്… ഷെഫ് പിള്ള എന്ന ബ്രാൻഡ് ഡിജിറ്റലി വളരുന്നത് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്… ഷെഫ് പിള്ളയുടെ കുറിപ്പുകൾ വഴി ആളുടെ past present future എല്ലാം സന്തോഷത്തോടെ വായിക്കാറുണ്ട്…

അനുഭവങ്ങളുടെ രുചിക്കൂട്ട് തയ്യാറാക്കി ഡിജിറ്റൽ സദ്യ വിളമ്പുമ്പോൾ ന്യുസ് ഫീഡ് പന്തിയിൽ ഞാനും ഇരിപ്പുറപ്പിക്കുക പതിവായി..

പക്ഷെ ഡിജിറ്റലായി മാത്രം പോരല്ലോ…. ആള് ഷെഫ് അല്ലെ.. ഭക്ഷണം രുചിച്ചറിയാതെ നമ്മളെങ്ങനെ അറിയും… നാട്ടിൽ എത്തി എന്നറിഞ്ഞപ്പോൾ സുരേഷ് മെസേജ് അയച്ചു… വൈറ്റ്ഫീൽഡിൽ തന്നെ ഒരു റെസ്റ്ററന്റ്ഉണ്ടെന്നും പറ്റുമെങ്കിൽ പോകണം എന്നും പറഞ്ഞു…

ഇന്നലെ വൈകീട്ട് കുടുംബമായി പത്തു പേരങ്ങു പോയി..

ടോഡി എന്ന കേര പാനീയം വച്ച് തുടങ്ങി…( മ്മടെ ആൽക്കഹോളിക്ക് കള്ളല്ല ട്ടോ) കേര രസവും ട്രൈ ചെയ്തു.. അവിടെ നിന്നും അല്പ ദൂരം ചെന്ന് സംഭാരം കടുമാങ്ങാ പാനീ പൂരി രുചിച്ചു… പിന്നങ്ങോട്ട് പഴംപൊരിയും കപ്പയും ചക്കരക്കിഴങ്ങും ഇഞ്ചി പുളിയും ഒക്കെ ഉപയോഗിച്ചുള്ള പലയിനം സ്റ്റാർട്ടറുകളുടെ രുചി പടക്കങ്ങൾ…

അത് കഴിഞ്ഞ് പിന്നെയും ലേശം പോയാൽ മെയിൻ കോർസ് എത്തി… അവിടെ നൂൽ പൊറോട്ടയും അപ്പവും നിർവാണയും ഡക്കും മട്ടനും ഉള്ളി തീയലും വച്ചുള്ള രുചി തന്ത്രങ്ങൾ…

എത്തി എന്ന് കരുതുമ്പോൾ തീർന്നില്ല ഇനിയുമുണ്ട് എന്ന് ചിരിച്ചു നിൽക്കുന്ന പാലട ചീസ് കേക്കും ഉണ്ണിയപ്പം തേൻമുട്ടായി ഫാലൂഡയും …. അത് കൂടി ആയപ്പോൾ സംഭവം ജോറായി…

ഇതിൽ എടുത്ത് പറയേണ്ട ചിലതുണ്ട്… മെയിൻ നമ്മുടെ സംഭാരം കടുമാങ്ങാ പാനീ പൂരി… ഞാനത് അമേരിക്കയിൽ വീട്ടിൽ പയറ്റും… കടുമാങ്ങക്ക് പകരം വെപ്പിലക്കട്ടി ഉപയോഗിക്കാനാണ് പ്ലാൻ 🥰

കഴിക്കുമ്പോൾ തോന്നിയില്ലെങ്കിലും ആ പഴംപൊരി ചാട്ട് വീണ്ടും വീണ്ടും നാവിലും മനസ്സിലും വന്നു നിറഞ്ഞു…

സസ്യഭുക്കുകൾക്ക് പനീർ നിർവാണ ഉള്ളത് കൊണ്ട് ഒരുമിച്ച് ആസ്വദിക്കാൻ കഴിഞ്ഞു. വളരെ വ്യത്യസ്തമാണ്…. A real signature…

ഞാൻ ധാരാളം ഫ്യൂഷൻ റെസ്റ്ററന്റുകളിൽ പോയിട്ടുണ്ടെങ്കിലും ഇവിടെയുള്ള ആ കേരള ഫീൽ ഒരു പ്രത്യേകതയാണ്… പ്രത്യേകിച്ച് സംഭാരവും പഴംപൊരിയും കപ്പയും ഇഞ്ചിപുളിയും ഒക്കെ ഫ്യൂഷനിൽ ഇടം പിടിക്കുമ്പോൾ….

കൂടെയുള്ളവരിൽ ചിലർ Sensitive Stomach ഉള്ളവരാണ്… അവർ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്… ഇത്രയൊക്കെ വെറൈറ്റി കഴിച്ചിട്ടും യാതൊരു ബ്ലോട്ടിങ്ങും ഉണ്ടായില്ല എന്നതാണ്….

We felt good while eating and we felt good after eating….

ഇനി അടുത്ത തവണ മറ്റു ചില വിഭവങ്ങൾ ട്രൈ ചെയ്യാൻ വരാം…

അല്ലെ വേണ്ട… അവിടെ സാൻ ഫ്രാൻസിസ്ക്കോയിൽ ഒന്ന് തുടങ്ങു… ഒരു അമേരിക്കൻ ഷെഫ് പിള്ള ചെയിൻ 🥰😘

സുരേഷ് അത്യാവശ്യമായി നാട്ടിലേക്ക് തിരിച്ചതിനാൽ നേരിട്ട് കാണാൻ കഴിഞ്ഞില്ല… പക്ഷെ അവിടെ ഞങ്ങളെ ഹോസ്റ്റ് ചെയ്ത എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി… and to praveen who helped us with the menu and explaining the dishes. .

അല്ല സുരേഷ്… അവിടെയുള്ളവർക്കൊക്കെ ങ്ങളുടെ അതേ ആ രുചി തുറന്ന നിറഞ്ഞ ചിരി നൽകാൻ ങ്ങളെന്താ ചെയ്യുന്നത് 🥰🙏

ഫുഡിന്റെ ചിത്രങ്ങൾ എടുത്തത് ഉഷയാണ്

സ്നേഹം

പഹയൻ

Leave a comment