റിട്ടയർമെന്റ് ചിന്തകൾ

പ്രായമായി എന്നൊന്നും തോന്നിപ്പിക്കരുത് മനുസന്മാരെ…

ഇത്തവണ Retirement എന്ന വിഷയം കുറേ ഏറെ സംസാരത്തിൽ വന്നു. സുഹൃത്തുക്കൾ ചിലർ അവരുടെ ഗവണ്മെന്റ് ജോലിയിൽ നിന്നും വിരമിച്ചു…

ചിലര് അടുത്ത വർഷം വിരമിക്കുന്നു. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്നവർ ഏതാനും വർഷങ്ങളിൽ വിരമിക്കും…

പണ്ടൊക്കെ വിരമിക്കുക എന്നത് വയസ്സായതിന് ശേഷം നടക്കുന്ന കാര്യമാണ്. ഇപ്പോൾ അങ്ങനെ അല്ലാതായോ എന്നൊരു തോന്നൽ. എന്തൊരു ചെറുപ്പമാണ് ഈ വിരമിക്കുന്ന യുവതി യുവാക്കൾക്ക് 😜😁

ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് ഒരാഴ്ച്ച മുൻപ് ഒരു സുഹൃത്തിന്റെ 67ആം പിറന്നാളിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ പോയി.

Full Retirement Age എന്നും പറയാം. അതായത് കിട്ടേണ്ട മുഴുവൻ ആനുകൂല്യങ്ങളും കിട്ടാനുള്ള പ്രായം എന്ന്. 62 വയസ്സ് തൊട്ട് കുറേശ്ശെ കിട്ടി തുടങ്ങുമെങ്കിലും 67 ആണ് പൂർണ്ണമായ വിരമിക്കൽ…

പക്ഷെ ആളുകൾ പിന്നെയും ജോലി തുടരും… ചിലര് വെറുതെ ഇരിക്കാൻ പറ്റാത്തത് കൊണ്ട്… പലരും ജോലിയെടുക്കാതെ അതേ ജീവിത നിലവാരം തുടരാൻ കഴിയില്ല എന്നത് കൊണ്ടും…

Retirement വയസ്സ് നാട്ടിലും കൂടും… മനുഷ്യർക്ക് ആയുസ്സ് കൂടുമ്പോൾ വിരമിക്കുന്നതിനുള്ള വയസ്സും കൂടും…

വിരമിച്ച വിരമിക്കുന്ന ഭാവിയിൽ വിരമിക്കാൻ പോകുന്നവർക്ക് ആശംസകൾ… മ്മക്ക് അങ്ങനൊരു വിരമിക്കൽ ഉണ്ടാവും എന്ന് തോന്നുന്നില്ല…

ഞാൻ ബംഗ്ലൂരു മെട്രോ എടുത്ത് Sapna Book House വരെയൊന്ന് പോയി പുസ്തകം വാങ്ങാം എന്ന് കരുതി…

സ്നേഹം

-പഹയൻ-

Leave a comment