നിർമ്മിത ബുദ്ധിയും നമ്മളും

Exponential എന്നൊരു വാക്കുണ്ട് ക്രമാതീതമായുള്ള മാറ്റം എന്ന് പറയാം…. നമ്മുടെ ജീവിതത്തിന്റെ എല്ലാ രൂപത്തിലും ഈ ക്രമാതീതമായ മാറ്റം അനുഭവപ്പെടും..

ഇതിൽ ചില മാറ്റങ്ങൾ നമ്മൾ വലിയ ബഹളങ്ങളില്ലാതെ തരണം ചെയ്യും… ചിലത് തരണം ചെയ്യാൻ അല്പം വിയർക്കും… ചിലത് നമ്മൾക്ക് ഏറെ വേദന നൽകും….

നമ്മുടെ മുന്നിൽ അറിയുന്ന രീതികൾ ഓരോന്നായി എരിഞ്ഞു പുകയായി മാറുമ്പോൾ ഒരു നിലനിൽപ് പ്രശ്നം അനുഭവപ്പെടും പലർക്കും….

ഇതിൽ നിന്നും ഒരു രക്ഷാമാര്‍ഗ്ഗം ഉണ്ടോ എന്നും ചിലര് ചിന്തിച്ചേക്കാം… രക്ഷ ഇല്ല.. adaptability അഥവാ അനുരൂപപ്പെടുക എന്നൊന്ന് ചെയ്യാൻ കഴിയും…

മാറ്റം ഒരു വിഷയമായി പഠിപ്പിക്കണം. . പഠിക്കണം. ഇപ്പോൾ നിർമ്മിതബുദ്ധിയാണല്ലോ എല്ലാവരും ചർച്ച ചെയ്യുന്നത്…

AI ഉപയോഗിച്ച് എങ്ങനെ പുതിയ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കാം എന്ന് കരുതുന്നവരോരു ഭാഗത്ത്…. AI വന്നാൽ എന്തൊക്കെ ജോലികളിൽ മാറ്റം വരും, എന്തൊക്കെ ജോലികൾ ഇല്ലാതാവും എന്ന് വ്യാകുലപ്പെടുന്നവരും ഏറെ….

ഇന്ന് പഠിക്കുന്ന ഏതൊക്കെ വിഷയങ്ങളും ബിരുദങ്ങളും ഉപജീവനപ്രാപ്തമല്ലാതെ അപ്രസക്തമാവുമോ എന്നും ചിന്തിക്കണം…

AI ക്രമാതീതമായി വളർന്നാൽ അത് മുന്നോട്ട് വയ്ക്കുന്ന ക്രമാതീതമായ മാറ്റങ്ങൾ മനുഷ്യന്റെ ജീവിതത്തെ എങ്ങനെ മാറ്റും എന്നതും പലരും മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്…

ഇത്രയും പറഞ്ഞത്… എന്നും ട്രോളുകളും എരുപുളി വാർത്തകളും അന്തിചർച്ചകളും കാണുന്നതിന്റെ ഒപ്പം നമ്മൾ ഇന്ന് ചെയ്യുന്ന ഓരോ കാര്യവും അതേ രൂപത്തിൽ അധിക കാലം കാണില്ല എന്നും കൂടി ഓർക്കണം…

മാറാൻ തയ്യാറാവണം… അതിന് മാറ്റങ്ങൾക്ക് കാതോർക്കണം…

നിർമ്മിതബുദ്ധിയെ സമരം ചെയ്തും പ്രാർത്ഥിച്ചും കീഴ്പ്പെടുത്താം എന്നും കരുതുന്നവർ ഉണ്ടാവാം… നടക്കില്ല എന്നാണ് എന്റെ പക്ഷം…

The pace of accelerating change കുറയ്ക്കണം എന്ന് ഇതിനെ കുറിച്ച് ധാരാളം അറിയുന്ന പലരും പറയുന്നുണ്ട്… മനുഷ്യർക്ക് ഒന്ന് തയ്യാറെടുക്കാൻ…. to be prepared….

We like it or not it will change every aspect of our life… it has already… ഇന്നത്തെ നമ്മൾ കാണുന്ന കുട്ടിക്കളികളല്ല രണ്ടു വർഷം കഴിഞ്ഞാൽ കാണുന്ന നിർമ്മിത ബുദ്ധി…

നിർമ്മിത ബുദ്ധി മനുഷ്യനെ പോലെ ആകുമോ എന്നതാണ് പലരും ചിന്തിക്കുന്നത്… പക്ഷെ നിർമ്മിത ബുദ്ധിക്ക് മനുഷ്യനെ പോലെ ആവുക എന്നൊരു സാധ്യത മാത്രമല്ല ഉള്ളത് എന്നും നമ്മൾ മനസ്സിലാക്കണം…

പിന്നെ നിർമ്മിത ബുദ്ധിക്ക് അങ്ങനെ മനുഷ്യനെ നന്നാക്കുക എന്ന വലിയ ലക്ഷ്യമൊന്നുമില്ല…. ലക്ഷ്യം നമ്മൾ മനുഷ്യരല്ലേ തീരുമാനിക്കുന്നത് എന്ന് ചിലര് ചോദിക്കും…

പക്ഷേ ഇത്രയും കാലം മനുഷ്യർ കൂട്ടമായി നേടിയ അറിവും അനുഭവങ്ങളും ഒറ്റയടിക്ക് കൈയിൽ ലഭ്യമാവുന്ന ഒരു അസാധാരണ സംഭവമാണ് ഈ നിർമ്മിത ബുദ്ധി… ആ അറിവും അനുഭവവും മനുഷ്യനേക്കാൾ ഭംഗിയായി ചെയ്യാനും അതിനറിയാം… കൂടാതെ നമ്മളെക്കാൾ നന്നായി വേഗത്തിൽ പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നു..

മമ്മുക്കയാണോ ലാലേട്ടനാണോ ബെസ്റ്റ് എന്ന് ചിന്തിച്ച് സമയം കളയില്ല… ബിഗ്‌ബോസ് കണ്ട് അതിലെ ആളുകൾക്ക് ആർമിയുണ്ടാക്കി ജീവിതം നശിപ്പിക്കില്ല… ഇൻഫ്ലുവൻസർമാരുടെ പിന്നാലെ കേരളം കത്തും എന്നും പറഞ്ഞ് ഓടില്ല… അന്തിചർച്ച കണ്ട് ട്രോളുകൾ ഉണ്ടാക്കി നിർവൃതിയടയില്ല..

The point is humans cannot compete with it on anything we know…. അത്ര നിസ്സാരമല്ല എന്ന് തന്നെ… നമ്മൾക്ക് അറിയുന്ന ഒരു മേഖലയിലും അതുമായി മത്സരിച്ചു ജയിക്കാൻ കഴിയാതെയാവും എന്ന്….

നമ്മൾക്ക് അറിയുന്നതും നമ്മൾ മറ്റുള്ളവരിൽ നിന്ന് ഒളിപ്പിച്ചു വയ്ക്കുന്നതും അത് അറിഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ട് എന്ന് തന്നെ 😜

എല്ലാ മനുഷ്യർക്കും മറ്റു ജീവജാലങ്ങളെ നന്നാക്കണം എന്ന ചിന്തയുണ്ടോ…? ഇല്ല.. ഏറ്റവും ഉയർന്ന ജീവികളെന്ന് സ്വയം പറയുന്നനമ്മൾ മനുഷ്യർ എന്താണ് ലോകത്ത് ചെയ്യുന്നത്… പിന്നെ നിർമ്മിത ബുദ്ധി വളരുമ്പോൾ നമ്മളെ നന്നാക്കാൻ മാത്രമേ ഉപയോഗിക്കപെടുള്ളു എന്ന് എന്ത് ഉറപ്പ്…?

AI എന്നത് Artificial Intelligence എന്നതിന് പകരം Alien Intelligence എന്ന് മാറി ചിന്തിച്ചാൽ രസമാവും 😁 Don’t expect the aliens to be a friendly to you എന്ന് പറയുന്നത് കെട്ടിട്ടില്ലേ…?

എല്ലാം മോശമാണ് എന്നല്ല.. പക്ഷേ ജീവിതത്തിന്റെ എല്ലാ രൂപത്തിലും മാറ്റം വരും… യുദ്ധം, ആയുധം, വിദ്യാഭ്യാസം, ആരോഗ്യം, ഗവണ്മെന്റ്, യാത്ര , അനുഭവങ്ങൾ, അസ്തിത്വത്തിന്റെ നിർവചനം, ക്രിയാത്മകത, ആശയവിനിമയം, ഭാഷ, വാർത്ത… എല്ലാം മാറും..

കഴിഞ്ഞ ദിവസം കേട്ടത് നമ്മുടെ മസ്തിഷ്കത്തിന്റെ പ്രവർത്തനം വഴി നമ്മളെന്താണ് കാണുന്നത് (vision) എന്ന് മനസ്സിലാക്കാമത്രേ… നമ്മൾ വായിക്കുന്നത് എന്താണ് എന്നും മനസിലാക്കാം…

ഇനിയങ്ങോട്ട് നിങ്ങൾ ചിന്തിക്കു… അല്ലെങ്കിൽ ഒരു അന്തിചർച്ച നടത്തു 😘🙏

സ്നേഹം
പഹയൻ

Leave a comment