മാനസികാവസ്ഥയുടെ നവീകരണം – Mindset Makeover

Mindset.. മാനസികാവസ്ഥ…. ഇന്ന് വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ഈ ഓരോ മേഖലയിലും നമ്മളുടെ ഇടപെടലുകൾ നമ്മുടെ മനസികാവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്നു…

നാട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ ഇട്ട പോസ്റ്റിൽ പറഞ്ഞിരുന്നു.

‘I don’t belong here either’ എന്ന യാഥാർഥ്യം മനസ്സിലായി…. In fact I don’t belong anywhere to be precise…. ആ തിരിച്ചറിവ് ജീവിതത്തിനെ പുതിയൊരു ദിശയിലേക്ക് തിരിച്ചു വിടാൻ സാധ്യതയുണ്ട്….”

നാട്ടിൽ നിന്നും തിരിച്ചു വന്ന് അല്പം zombie മൂഡിലായിരുന്നു കുറച്ചു ദിവസം. പല പല കാര്യങ്ങൾ ഒരു structure ഇല്ലാതെ മനസ്സുമായി മൽപ്പിടുത്തം നടത്തിയിരുന്നു. ഈ അവസരങ്ങളിൽ നമ്മൾക്കൊക്കെ ഓരോ coping mechanism ഉണ്ടാവും.

ചിന്തകളുടെ ഉറവിടം അറിയാതെ അതിൽ കിടന്ന് ഉഴലുമ്പോൾ മുന്നോട്ട് നീങ്ങാൻ അർഥങ്ങൾ കണ്ടെത്താൻ ഒരു പ്ലാൻ ഓഫ് ആക്ഷൻ വേണം. യുക്തിപരമായി ഓരോ കാര്യങ്ങളും എടുത്ത് ലെയറു ലെയറായി മാറ്റി മാറ്റി കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കണം… ഞാനിപ്പോൾ ആ പ്രക്രിയയിലാണ്….

ഇതിൽ വ്യക്തി ജീവിതം, ഔദ്യോഗിക ജീവിതം, സാമൂഹിക ജീവിതം എന്നിങ്ങനെ മൂന്നായി തിരിച്ചു കൊണ്ട് തന്നെ കാര്യങ്ങളെ അപഗ്രഥിക്കേണ്ടായിട്ടുണ്ട്….

ഇതിൽ വ്യക്തിപരമായ ജീവിതത്തിൽ സത്യത്തിൽ അത്ര വലിയ വിഷമങ്ങളും പരിഭ്രമങ്ങളും ഒന്നും ഇല്ലാതെ പോകുന്നുണ്ട്. strained relationships ഒന്നും തന്നെയില്ല എന്ന് വേണം പറയാൻ. ആരോടും വലിയ ദേഷ്യവും വിരോധവും ഇല്ല. ഇതൊന്നുമില്ലെങ്കിലും ചില ആകുലതകൾ നമ്മളായിട്ട് ഉണ്ടാക്കിയെടുക്കും.

ഇതേ രീതിയിൽ ഔദ്യോഗിക മേഖലയിലും സാമൂഹ്യ ജീവിതത്തിലും ഒക്കെ ആകുലതകൾ ഉണ്ട്.

മൂന്ന് മേഖലകളിലും എന്റെ ആകുലതകളുടെ ഒരു ലിസ്റ്റുണ്ടാക്കി തുടങ്ങി. ഓരോന്നിനും ഒരു യുക്തിപരമായ പരിഹാരവും നെക്സ്റ്റ് ആക്ഷനും കണ്ടെത്താനുള്ള ശ്രമമാണ് അടുത്തത്. ചിലത് ഉത്തരം മുട്ടിയിരിക്കും… ചിലതിന് മറ്റുള്ളവരുടെ സഹായം വേണം… ചിലതിന് സമയമെടുത്ത് കൂടുതൽ വായിക്കുകയും പഠിക്കുകയും വേണം…

ഇതൊക്കെ ചെയ്താൽ ഓരോ മേഖലയിലും ഒരാകുലതയും ഇല്ലാതാവും എന്നർത്ഥമില്ല…. ഓരോ മേഖലയിലുമുള്ള നമ്മുടെ അവസ്ഥയെ സാധ്യതകളെ കുറവുകളെ എല്ലാം കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞേക്കാം… പക്ഷെ മാറ്റം… അത് നമ്മളായി എന്തെങ്കിലും ചെയ്താലേ നടക്കു….

ഭാവിക്ക് വേണ്ടിയുള്ള Mindset തയ്യാറാക്കാൻ എടുക്കുന്ന ചില ആക്ഷൻ ഐറ്റംസ് ഞാൻ നിങ്ങളുമായി പങ്കു വയ്ക്കാം.. പക്ഷെ ഇതൊരു continuous process ആണെന്നിരിക്കെ everything will change iteratively… Here you go…

1. ഒരു പുതിയ സെർറ്റിഫിക്കേഷൻ എടുക്കാനായി ഈ ശനിയാഴ്ച്ച വീണ്ടും ക്‌ളാസ് മുറിയിലേക്ക് കയറുന്നു. എനിക്ക് ചിലതൊന്നും അറിയില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അത് മനസ്സിലാക്കാനും പഠിക്കാനും വേണ്ടി ഇരിക്കുന്നത് ഒരു mindset makeover ആണ്… trying to regain that beginner experience…

2. Agile മേഖലയിൽ ഫ്രീലാൻസ് കൺസൾട്ടിങ് തുടങ്ങാൻ തീരുമാനിച്ചു. മൂന്ന് മാസമായി ScrumPositive എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു. എനിക്ക് നൽകാനുള്ളത് ഒരു കമ്പനിക്ക് മാത്രം ഒതുക്കി നൽകി ചുരുങ്ങിയിരിക്കേണ്ട ആവശ്യമില്ലല്ലോ എന്നൊരു തോന്നൽ.

3. റീഡിങ് ലിസ്റ്റ് മൊത്തമായി overhaul ചെയ്യുന്നു. ന്യുസ്‌ലേറ്റർ മാഗസിൻ പുസ്തകങ്ങൾ എല്ലാം Re-evaluate ചെയ്ത് പുതിയ റീഡിങ് ലിസ്റ്റ് തയ്യാറാക്കുന്നു. മുന്നിൽ പോകാനുള്ള വഴിയിലേക്ക് വെളിച്ചം പകരാൻ സഹായകമാവുന്നത് മാത്രം വായിക്കുക എന്ന് തീരുമാനിക്കുന്നു… every minute spend on reading should have a purpose in future. നോവൽ വായന തുടരും…. അതിന്റെ purpose relaxation ആണെന്നത് കൊണ്ട് തന്നെ.

GIGO എന്ന് കേട്ടിട്ടില്ലേ… Garbage In Garbage Out… ഗാർബേജ് അല്ലെങ്കിലും നമ്മുടെ output മാറണം എന്നുണ്ടെങ്കിൽ input മാറ്റേണ്ട ആവശ്യമുണ്ട്.

4. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സംഭവങ്ങളിലെ കേരള മാധ്യമങ്ങൾ തീരുമാനിക്കുന്ന ട്രെൻഡിങ് വാർത്തകളിൽ നിന്നും ഒരു താൽക്കാലിക വിട വാങ്ങാണം എന്ന് തോന്നുന്നു ..

ഇപ്പോൾ തന്നെ അധികം നോക്കാറില്ല. not because I don’t care, but because I don’t think I have a new or different perspective to add, I also don’t think my time is needed there to add any value.

അതിന് പകരം ഞാൻ ജീവിക്കുന്നിടത്തെ സാമൂഹിക വിഷയങ്ങളും നമ്മുടെ ലോകത്തിനെ മൊത്തമായി ബാധിക്കുന്ന ചില വിഷയങ്ങൾ മനസ്സിലാക്കാനും കൂടുതൽ സമയം ചിലവാക്കാൻ തീരുമാനിക്കുന്നു.

ഈ തീരുമാനമെടുക്കാൻ “where do I belong now” എന്ന ചോദ്യത്തിന്റെ ഉത്തരം അന്വേഷിച്ചുള്ള യാത്ര സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തിലെ മാധ്യമ വാർത്തകളും അവർ മുന്നോട്ട് വയ്ക്കുന്ന വിഷയങ്ങളും പലപ്പോഴും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ഒരു distraction ആയിട്ട് തോന്നുന്നു.

എന്റെ മാത്രം തോന്നലാവാം. I think we should all consciously take the effort to NOT be a TRP Fodder.

ഒരു പ്രവാസി എന്ന രീതിയിൽ കേരളത്തിലെ മാധ്യമങ്ങളുടെ ട്രെൻഡിങ് വിഷയങ്ങളിൽ കുടുങ്ങി പോകുന്നത് കേരളത്തിന്‌ തന്നെ ദോഷമാകും എന്ന് തോന്നുന്നു. We might just end up adding more noise to the commotion… 🙁

5. ഇതിനർത്ഥം കേരളത്തിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നല്ല. വിദ്യാർത്ഥികൾക്കും തൊഴിലന്വേഷികൾക്കും വേണ്ടിയുള്ള ഒരു ലൈവ് agile scrum കോഴ്സ് തയ്യാറാക്കുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഉപയോഗിക്കാവുന്ന ഒരു practical philosophy എന്ന രീതിൽ ആ framework ഉപയോഗിക്കാൻ പഠിപ്പിക്കുക…

we should contribute on what we are good at and not on what people want us to provide. ഇത് മാത്രമാണ് എനിക്ക് ഇപ്പോൾ കേരളത്തിനും മലയാളികൾക്കും നൽകാനുള്ളത് എന്ന് തോന്നുന്നു.

ഇതിന്റെ ഭാഗമായി Agile Malayali, Scrum Positive, Penpositive എന്നീ യൂട്യൂബ് ചാനലുകൾ സജീവമായിരിക്കും. അതിന്റെ Content Strategy തയ്യാറാവുന്നു.

Pahayan Media എന്ന യൂട്യൂബ് ചാനൽ നിങ്ങളിലേക്ക് അമേരിക്കൻ മലയാളികളുമായുള്ള എന്റെ സൗഹൃദ സംഭാഷണങ്ങൾ കൊണ്ടു വരും. ഇവിടെയുള്ള സാധാരണക്കാരായ മലയാളികളുടെ കഥകളിൽ നിന്നും നമ്മൾക്കൊക്കെ പഠിക്കാൻ പലതുമുണ്ടാവും എന്ന് തോന്നുന്നു.

6. Pahayan Media Malayalam Podcast ഇപ്പോൾ മലയാളത്തിലെ ഒരു ജനപ്രിയ പോഡ്‌കാസ്റ്റാണെന്ന് പല അനലിറ്റിക്സ് സൈറ്റുകളും പറയുന്നുണ്ട്. സന്തോഷമുണ്ട്. തുടർന്നും ഇതിന് സമയം കണ്ടെത്തും. നിങ്ങൾ ഇത് വായിക്കുന്നുണ്ട് പക്ഷെ പോഡ്കാസ്റ്റ് കേൾക്കാറില്ല എന്നുണ്ടെങ്കിൽ കേട്ട് തുടങ്ങണം. it will help you more !

7. മൂന്ന് മേഖലയിലും ഒരു contributing human being ആവണമെങ്കിൽ മിനിമം ആവശ്യമുള്ളത് ആരോഗ്യമാണ് എന്നതാണ് സത്യം… മാനസായികവും ശാരീരികവുമായ ആരോഗ്യം. ആ തിരിച്ചറിവ് ചില ആക്ഷൻ ഐറ്റംസ് കൂടി ലിസ്റ്റിൽ ചേർക്കും…

അറിയിക്കാം… ഈ പ്രോസാസിനെ കുറിച്ച് വിശദമായി ഒരു പോഡ്കാസ്റ്റിൽ ഒരു ദിവസം പറയാം 🙏🥰

ഓരോ മേഖലയിലും Mindset Makeover ചെയ്യാനുള്ള ശ്രമവുമായി നിങ്ങളെ പരിചയപ്പെടുത്താം 🙏

Be a Podcast Listener

സ്നേഹം

പഹയൻ

Leave a comment