നാട്ടിൽ ചിലവാക്കിയ ദിവസങ്ങളിൽ പലരെയും കണ്ടു ചിലരെ ആദ്യമായി കാണുന്നു… ചിലരുമായി പഴയ പരിചയം പുതുക്കാൻ… ഇവർ എല്ലാവരുമായി കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലാണ് പരിചയപ്പെട്ടത്…
ഇതിൽ ചിലർ അവരുടെ തുറന്ന അഭിപ്രായങ്ങൾ ഫേസ്ബുക്കിൽ പങ്കു വയ്ക്കുന്നവരാണ്… ആ അഭിപ്രായങ്ങളോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഇവിടുണ്ടാവും…
അഭിപ്രായങ്ങൾ പറയാനും വിയോജിക്കാനും യോജിക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ… ഉണ്ടാവണമല്ലോ…
പ്രേം കുമാറും ബിജുവുമായി തൃശ്ശൂര് വച്ച് കണ്ടു… അവർ സോളേസിലേക്ക് വന്നു… അധികം സംസാരിക്കാൻ പറ്റിയില്ല… എങ്കിലും സെൽഫിയെടുത്ത് പിരിഞ്ഞു…
മൈത്രേയനുമൊത്ത് വൈകീട്ട് ചായ കുടിച്ചോരല്പം സൊറ പറഞ്ഞിരുന്നു…
ഹരീഷിന്റെ കൂടെ കുറേ സമയം കിട്ടി… രാവിലെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് സിനിമയും നാടകവും രാഷ്ട്രീയവും മനുഷ്യനെ കുറിച്ചും ഒക്കെ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല…
കൊച്ചിയിൽ AIDEM ഓഫീസിൽ പോയി വെങ്കടേഷിനെ കണ്ടു… ഒരു ചെറിയ മുഖാമുഖം റെക്കോർഡ് ചെയ്തു… ഉച്ചക്ക് ഒരു ബിരിയാണിയും കഴിച്ചു പിരിഞ്ഞു…
വൈകീട്ട് കോളേജ് സുഹൃത്തുക്കളുടെ കൂടെ കാക്കനാട് RECCAA ക്ലബിൽ ഒത്തു ചേർന്നു കോളേജ് കഥകൾ പറഞ്ഞും അവിടെയില്ലാത്തവരുടെ പരദൂഷണം പറഞ്ഞും നേരം വെളുപ്പിച്ചു… ![]()
അതിനിടെ ലോകത്തിന്റെ പല ഭാഗത്തുമുള്ള സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്ത് അവരെ അസൂയലുക്കളാക്കി
അതൊരു സ്ഥിരം പരിപാടിയാണ് സുഹൃത്തുക്കൾ എവിടെ ഒരുമിച്ച് കൂടുമ്പോഴും…
ഇന്നലെ വൈകീട്ട് ഇർഫാനും അജ്മലും കാണാനും വന്നും… മ്മടെ കമ്പ്യൂട്ടർ വരച്ച ചിത്രവും സമ്മാനിച്ചു ![]()
അങ്ങനെ കേരളത്തിൽ നിന്നും തിരിച്ചു പോകാൻ ഏതാണ്ട് സമയമായി….
സമയത്തിന്റെ കുറവ് കാരണം പലരെയും കാണാൻ കഴിഞ്ഞില്ല എന്നതിൽ വിഷമമുണ്ട്…
സ്നേഹം
പഹയൻ
