കോഴിക്കോട് ഒരു മുഴുവൻ ദിവസവും കണ്ടു മുട്ടലുകളുടെ ദിവസമായിരുന്നു… അടുത്ത് ബന്ധമുള്ളവരും സുഹൃത്തുക്കളും തന്നെ… ചിലരെ മൂന്ന് വർഷം കഴിഞ്ഞു കാണുന്നെങ്കിൽ ചിലരെ മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കാണുന്നത്….
രാവിലെ തുടങ്ങിയത് എന്നെ സ്കൂളിൽ ബയോളജി പഠിപ്പിച്ച ഗീത ടീച്ചറെ കണ്ടു കൊണ്ടാണ്… പത്താം ക്ലാസ് കഴിഞ്ഞിട്ട് കണ്ടിട്ടില്ല…. സന്തോഷം പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ് ![]()
Social Entrepreneur അഞ്ജലി ചന്ദ്രനുമായി ഒരു ചെറിയ കൂടിക്കാഴ്ച്ച… 2020 KLF ൽ വച്ചാണ് അഞ്ജലിയെ പരിചയപ്പെടുന്നത്… പിന്നെ ക്ലബ് ഹൗസ് കാലത്ത് കൂടുതൽ അറിയാനും ഇടയായി.
സുഹൃത്ത് ഇക്ബാലിന്റെ വീട്ടിൽ പോയി കണ്ട് സംസാരിച്ചു… എല്ലാ വരവിനും ഈ സന്ദർശനം പതിവാണ്…
എന്റെ കമ്പ്യൂട്ടർ ബിസിനസ്സ് കാലത്ത് ഞങ്ങൾ ഹാർഡ്‌വെയർ വിൽക്കുമ്പോൾ സോഫ്റ്റ്വേയർ ഡെവലപ്പ് ചെയ്തിരുന്നത് സോഫ്റ്റ്ഗൈഡ് എന്ന സ്ഥാപനം നടത്തിയിരുന്ന ശശിയേട്ടനാണ്…
അമേരിക്കയിൽ പോയതിന് ശേഷം കണ്ടിട്ടില്ല… 25 വർഷത്തിന് ശേഷം ഇന്ന് വീണ്ടും ശശിയേട്ടനെ കാണാൻ പറ്റി… ഇങ്ങനെയും മനുഷ്യർ മാറാതിരിക്കുമോ എന്നാത്ഭുതപ്പെടും…
ശശിയേട്ടൻ ബൈക്കിൽ നിന്നും കാറിലേക്ക് ചേക്കേറിയ കാലത്താണ് അവസാനമായി ശശിയേട്ടനെ കാണുന്നത്… കാറുകൾ ഒന്നിൽ നിന്നും മൂന്ന് കാറായി അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്… വളരെ സന്തോഷം തോന്നി…
ഇതൊക്കെ ഒരു കേരളത്തിന്റെ പുരോഗതിയുടെ കഥയാണ്
ശശിയേട്ടനെ കാണാൻ പോയപ്പോൾ ഒരു സർപ്രൈസ് കിട്ടി…. അന്നത്തെ സോഫ്റ്റ്ഗൈഡ് ബാംഗ്ലൂർ നടത്തിയിരുന്ന സന്തോഷിനെയും കാണാൻ പറ്റി….
ശശിയേട്ടനും ഞാനും സന്തോഷും മറ്റു ചിലരുമൊത്ത് ബ്രിട്ടീഷ് ഫാർമകോപിയയും ഇന്ത്യൻ ഫാർമകോപിയയും ഡിജിറ്റസ് ചെയ്യുന്ന ഒരു സംരംഭം പണ്ട് തുടങ്ങിയിരുന്നു… മ്മളെ ഇന്റാർനെറ്റിനോക്കെ മുൻപ്…
അങ്ങനെ കുറേ ഓർമ്മകൾ വന്നു നിറഞ്ഞു….
പിന്നെ കാരശ്ശേരി മാഷിന്റെയടുത്ത് പോയി…. എല്ലായിടത്തും അര മണിക്കൂറോളം ചിലവഴിച്ചു… പക്ഷെ കാരശ്ശേരി എത്തിയപ്പോൾ ഒരു കാര്യം മനസ്സിലായി….
മാഷും ഞാനും കൂടുന്ന അര മണിക്കൂറുകൾക്ക് ലേശം ദൈർഖ്യം കൂടുതലാണെന്ന്….
ഭാഷയും പുസ്തകവും വായനയും സമൂഹവും രാഷ്ട്രീയവും പോഡ്കാസ്റ്റും അങ്ങനെ പല പല രീതിയിൽ ആ സൊറ നീണ്ടു പോയി… രണ്ടു മണിക്കൂറിൽ കൂടുതൽ സംസാരിച്ചു കാണും… മാഷിന്റെ മുല്ല നസ്രുദ്ദീൻ കഥകളുടെ പുസ്തകവും കിട്ടി ![]()
എല്ലാം കഴിഞ്ഞ് ഇപ്പോൾ കോഴിക്കോട്ടേക്ക് തിരിക്കുന്നു…. ഇനി ഒന്ന് രണ്ട് സുഹൃത്തുക്കളെ കൂടി കാണണം… പിന്നെ ഗുരുവായൂർക്ക്… നാളെ തൃശ്ശൂരാണ് എടുക്കലും കൊടുക്കലും…![]()
![]()
![]()
കാണണം എന്ന് പലരും മെസേജ് അയച്ചു… ചിലർ മെസെഞ്ചർ വഴി വിളിക്കുകയും ചെയ്തു… വളരെ വിഷമത്തോടെയാണ് പലരോടും കാണാൻ കഴിയില്ല എന്ന് പറഞ്ഞത്…. വിഷമം തോന്നരുത്….
പലർക്കും റിപ്ലൈ ചെയ്തു… പ്രൊഫൈൽ ലോക്ക് ചെയ്തവർക്ക് റിപ്ലൈ കൊടുത്തില്ല.. പ്രൊഫൈൽ ലോക്ക് ചെയ്തവർ ആരാണ് എന്നറിയാതെ എങ്ങനെ കാണും…
ആരാണ് എന്നെങ്കിലും അറിയണ്ടേ…
എന്നാലും വഴിയിൽ പലരും കണ്ട് തിരിച്ചറിഞ്ഞു സംസാരിച്ചു…. സന്തോഷം….
ഈ വരവ് കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും വേണ്ടി മാറ്റി വച്ചതായിരുന്നു…
കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ ഏതാണ്ട് 40 വേദികളിൽ പോയി സംസാരിച്ചു പലരെയും ആദ്യമായി കണ്ടു പരിചയപ്പെട്ടു… ഇനിയും അങ്ങനൊരു യാത്രയാവാം അടുത്ത തവണ… ![]()
![]()
![]()
![]()
![]()
സ്നേഹം
-പഹയൻ-
