അമ്മയുടെ മുത്തശ്ശന്റെ അനിയനായിരുന്നു എങ്കിലും അമ്മയുടെ അച്ഛൻ… അതായത് എന്റെ മുത്തശ്ശന്റെ ഏതാണ്ട് സമപ്രായമായിരുന്നു. ചെറിയ പ്രായ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.. അവർ ഒരുമിച്ചാണ് പഠിച്ചതൊക്കെ എന്ന് കേട്ടിട്ടുണ്ട്…
മദ്രാസിൽ പഠിച്ചതിന് ശേഷം നാട്ടിൽ വന്ന് മൂക്കുതല സ്‌കൂൾ തുടങ്ങി പിന്നീട് അത് ഗവൺമെന്റിന് നൽകി എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
They were partners in building the educational legacy of a village.
ഞാൻ ചെറുതാവുമ്പോൾ മുത്തശ്ശനും ചിത്രഫന്റെയും youthful ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ നോക്കുക ഒരു രസമായിരുന്നു…. അവരിൽ നിന്നും അവരുടെ young years escapades കേട്ടതിന്റെ നേരിയ ഓർമ്മ ഇന്നുമുണ്ട് ![]()
ഇന്നും അമ്മയുടെ വീട് മൂക്കുതലയാണ് എന്ന് പറയുമ്പോൾ ചിത്രഫന്റെയും മുത്തശ്ശന്റെയും പേരുകൾ ആളുകൾ അന്വേഷിക്കും. ഗുരുക്കന്മാരോടുള്ള സ്നേഹം.
എല്ലാ തവണ നാട്ടിൽ വരുമ്പോഴും ചിത്രഫനെ പോയി കാണാറുണ്ട്.
ഒരാഴ്ച്ച മുൻപ് തൃശ്ശൂരിൽ വീട്ടിൽ പോയി കണ്ടിരുന്നു. ഒരസ്വാസ്ഥ്യം കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റായി തിരിച്ച് വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു. ചെന്ന് കാണാൻ കഴിഞ്ഞു…. ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല..
ഇനിയുള്ള യാത്രകളിൽ അങ്ങനൊരു കൂടിക്കാഴ്ച്ച ഉണ്ടാവില്ല എന്നത് വിഷമമുളവാക്കുന്നു.
രാഹി നമസ്കരിച്ചപ്പോൾ അസ്വാസ്ഥ്യത്തിന്റെ ഇടയിലും അനുഗ്രച്ചു കൊണ്ട് ഒരു നേരിയ ചിരി പങ്കു വച്ചു…. ![]()
2020ൽ നാട്ടിൽ വന്നപ്പോൾ അമ്മയുടെ എഴുപതാം പിറന്നാളും ചിത്രഫന്റെ നൂറാം പിറന്നാളുമായിരുന്നു. രണ്ടു ചടങ്ങുകൾക്കും ചിത്രഫനെ കണ്ടു. ചിത്രഫന് പറയാനുള്ളത് കേട്ടിരിക്കുക എന്നത് തന്നെ ഒരനുഭവമാണ്.
2010ൽ നാട്ടിൽ വന്നപ്പോഴാണ് ഏറെ നേരം ചിത്രഫനുമായി സംസാരിച്ചത്. പഴയ കാലത്തേ കുറിച്ചും ചിത്രഫന്റെ അമേരിക്കൻ സന്ദർശനത്തെ കുറിച്ചും എല്ലാം…
“ഇയാള് തടി കൂടുന്നുണ്ടല്ലോ.. അമേരിക്കൻ ഭക്ഷണമാവും അല്ലെ” എന്ന് വാത്സല്യത്തോട് കൂടി ചോദിച്ചത് ഓർക്കുന്നു.
ഇക്കുറി ചെല്ലുമ്പോൾ പറ്റുമെങ്കിൽ കൂടുതൽ സംസാരിക്കണം എന്ന് കരുതിയിരുന്നു. മുത്തശ്ശന്റെ കൂടെ പഠിച്ചിരുന്ന കാലത്തെയും ഒക്കെ കുറിച്ച് ചോദിച്ചറിയണം എന്നുമുണ്ടായിരുന്നു… കഴിഞ്ഞില്ല…
You should never wait for anything you want to do. Later you might not have the time… വീണ്ടുമൊരു ഓർമ്മപ്പെടുത്തൽ…
ഇപ്രാവശ്യം കണ്ടപ്പോൾ ചിത്രഫൻ ക്ഷീണിച്ചിരുന്നു… ഫോട്ടോ എടുത്തില്ല…
എനിക്ക് ഓർമ്മയിലുള്ളത് നൂറ് വയസ്സിലും യുവത്വം തുളുമ്പുന്ന ചിത്രഫനെയാണ്… അതങ്ങനെ തന്നെ ഇരിക്കണം…
2020ൽ വന്നപ്പോൾ എടുത്ത ചില ചിത്രങ്ങൾ പങ്കു വയ്ക്കുന്നു.
ഓരോ വേർപാടുകളും നമ്മളുടെ ജീവന്റെ ഒരംശം എടുത്ത് ഓർമ്മയാക്കി മാറ്റും…. ആ ഓർമ്മകളിലൂടെ നമ്മളും ജീവിക്കും…
As we keep memories alive we also live through our memories…..
ആദരാജ്ഞലികൾ ![]()
![]()
