ഒരു ദിവസം സൊളേസിൽ ചിലവിട്ടു

നാട്ടിൽ ചെന്നപ്പോൾ ഒരു ദിവസം മുഴുവൻ തൃശ്ശൂർ സൊളേസിലായിരുന്നു… സൊളേസിൽ( അവിടെ ചെന്ന് തന്നെ മനസ്സിലാക്കേണ്ടതായ) നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിക്കുന്ന യുവതയും മുതിർന്നവരും അവരുടെയെല്ലാം ഉമ്മയായ ഷീബയുടെയും സോളാസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരുടെയും കൂടെ…

ഞാൻ സൊളേസിനെ പറ്റി ആദ്യം കേട്ടത് 2018ലാണ്…. അന്നാണ് ഷീബയെ പരിചയപ്പെട്ടതും. പക്ഷെ ആദ്യമായാണ് കേരളത്തിൽ സൊളേസിൽ വരുന്നത്…

നേരിട്ട് അനുഭവിക്കുന്നതും പങ്കു ചേരുന്നതും കാണുന്നതും ഒക്കെ കേട്ടറിയുന്നതിനേക്കാൾ വ്യത്യസ്തമാണല്ലോ… അതാണ് എനിക്കും ഉഷക്കും സംഭവിച്ചതും

നമ്മളൊക്കെ ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ല എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന ചില അവസരങ്ങൾ ഉണ്ടാവും…. നമ്മളുടെ പ്രിവിലേജും മനസ്സിലാക്കി തരും ഈ അവസരങ്ങൾ… അങ്ങനെയൊരു ദിവസമായിരുന്നു ഇന്ന്…

അതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്… All time is not lost…. ഇനിയും പല രീതിയിൽ നമ്മൾക്കും ഒത്തുചേർന്ന് പല രീതിയിൽ ചില നല്ല കാര്യങ്ങളുടെ ഭാഗമാവാം എന്നതാണ്….

ജീവിതത്തിന് എന്തോ ഒരു വലിയ purpose ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ… പക്ഷെ അങ്ങനൊന്ന് ഉണ്ടാക്കാൻ ചിലർക്ക് കഴിയും… ഷീബയെ പോലെ…

അത് കൊണ്ട് എന്നെ പോലുള്ള പലർക്കും ആ ലക്ഷ്യത്തിന്റെ ഭാഗമായി അത് നമ്മുടെ കൂടി ലക്ഷ്യമാക്കി മാറ്റാൻ ശ്രമിക്കാം….

പ്രായപൂർത്തിയായതിന് ശേഷം പിന്നിട്ട മുപ്പത്തിൽപരം വർഷം ആർക്കും വലിയ ഗുണമുള്ള ഒന്നും ചെയ്തിട്ടില്ല എന്ന പൂർണ്ണ ബോധ്യമുള്ള ഒരാളാണ് ഞാൻ….

എല്ലാം ഒത്തു വന്നാൽ ഒരു 25 വർഷം കൂടി active life ഉണ്ടാവും എനിക്കെന്നും തോന്നുന്നു… അത് ഇങ്ങനെയുള്ള പ്രവർത്തനങ്ങളോട് ചേർന്ന് സഹകരിച്ച് ആവാം എന്ന സാധ്യതയും ഇപ്പോൾ മുന്നിലുണ്ട്….

സൊളേസ് എന്താണ് എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ ചുരുക്കി പറയാൻ ശ്രമിക്കാം… പക്ഷെ നിങ്ങൾ പോയി കാണണം അതിന്റെ ഭാഗമാവണം… കണ്ടു മനസ്സിലാക്കുന്നതും അതിന്റെ ഭാഗമാവുന്നതും ഞാൻ പറയുന്നത് പോലെയാവില്ലല്ലോ.

കുട്ടികൾക്ക് സുഖമില്ലാതാവുമ്പോൾ നമ്മൾ പലരും ആശക്തരാവും…. നിസ്സഹായരാവും. ആ അവസരത്തിൽ ഒരു കുടുംബം ഒരിക്കലും അനുഭവിക്കാത്ത തയ്യാറെടുക്കാത്ത ഒരു വഴിയിലൂടെ ആ കുടുംബത്തിലെ മുതിർന്നവരും കുട്ടികളും എല്ലാം സഞ്ചരിച്ചു തുടങ്ങും… അവരുടെ ലോകം തന്നെ മാറും… it changes their world inside out beyond the comprehension of anyone who has not experienced it.

അങ്ങനെയുള്ള കുടുംബത്തിൽ ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവർക്ക് മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാതെ പോകാൻ സാധ്യത ഏറും…

ഇതിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് മരുന്നിനും ചികിത്സക്കും ദൈനംദിന ജീവിതത്തിനും മുൻപിൽ വരെ അനിശ്ചിതത്വം നിഴലിക്കും…

പലപ്പോഴും അമ്മമാർ ഒറ്റപ്പെട്ട് പോകും…. വേദന കുട്ടികളിലും മാതാപിതാക്കളിലും പടർന്നു പിടിക്കും… പലരും ചേർന്നിരിക്കുമ്പോൾ തന്നെ അവരവർക്കുള്ളിൽ ഒറ്റപ്പെട്ടു പോകും…

പുറത്തു ഇരുന്ന് ചിന്തിക്കാൻ തന്നെ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണ്…

ഇങ്ങനെയുള്ള കുടുംബങ്ങൾക്ക് വേണ്ട പല തരത്തിലുള്ള സപ്പോർട്ട് നൽകുക എന്നതാണ് സൊളേസിന്റെ ലക്ഷ്യം… 10-11 ജില്ലകളിലായി 4000ൽ പരം കുടുംബങ്ങൾക്ക് തണലാണ് സൊളേസ്..

4000ൽ പരം കുടുംബങ്ങളുടെ വലിയൊരു കുടുംബമാണ് സൊളേസ്…

പൂർണ്ണമായും ഒരു വോളന്ററി സ്ഥാപനം… ഞാൻ 2019 സൊളേസിന്റെ വാർഷിക മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു… അന്ന് അവിടെ വരവ് ചിലവിന്റെ സുതാര്യത കണ്ടിട്ട് അതിനെ കുറിച്ച് എഴുതിയിരുന്നു…. ചാരിറ്റികൾക്ക് ഒരു മാതൃകയാവണം ആ സുതാര്യത എന്ന് തോന്നിയിട്ടുണ്ട്…

ഇന്ന് അവിടുത്തെ വോളന്റീർമാരിൽ നിന്നും സൊളേസ് അവരുടെ ജീവിതത്തെ എങ്ങിനെ മാറ്റി എന്ന് കേട്ടു…. ഞാൻ മുൻപ് പറഞ്ഞ ലക്ഷ്യത്തിനെ കുറിച്ചുള്ള ചിന്ത പ്രകടമായിരുന്നു… സൊളേസിന്റെ ഭാഗമായി മുന്നോട്ടുള്ള ജീവിതത്തിന് മുൻപൊരിക്കലും കാണാതെ പോയൊരു അർത്ഥം കാണുമ്പോൾ ഉണ്ടാവുന്ന ഊർജ്ജം…

അതവരോട് സംസാരിച്ചാലെ നമ്മൾക്ക് മനസ്സിലാവു…

സൊളേസ് യൂത്തിന്റെ ഭാഗമായി വന്ന കുട്ടികൾ അവരെ സൊളേസിലേക്ക് അടുപ്പിക്കുന്നത് എന്താണ് എന്ന് പറഞ്ഞപ്പോൾ ആർക്കും ഒരു ഗുണമില്ലാതെ കഴിഞ്ഞു പോയ എന്റെ യൗവനത്തെ കുറിച്ച് ചെറിയ വിഷമമല്ല തോന്നിയത്…

Our pride should be in the possibilities and considerate outlook of our next generation and not in any stories of a lost glorious past. എന്ന് കൃത്യമായി മനസ്സിലായി…

അവിടെ ഇന്റേൺഷിപ്പിന് വന്ന കുട്ടികളുമായും സംസാരിച്ചു… അവരുടെ കരിയർ സ്വപ്നങ്ങൾക്ക് സൊളേസിന്റെ ഇന്റേൺഷിപ്പ് നൽകുന്ന reality check… ഈ വ്യത്യസ്ത അനുഭവം അവരെ സമൂഹത്തിലേക്കും മനുഷ്യനിലേക്കും കൂടുതൽ അടുപ്പിക്കുന്നുണ്ടെന്നും മനസ്സിലായി…

I am sure this experience will make them better humans and content and confident individuals who will contribute to a world that very much needs their humane touch to heal the current and future wounds.

സൊളേസുമായി ബന്ധപ്പെട്ട് അവിടെ വന്ന ചില അമ്മമാരുമായി സംസാരിച്ചു… അതെനിക്ക് വാക്കുകളിൽ മനസ്സിലാക്കാൻ എന്റെ പരിമിത ഭാഷാ പ്രയോഗങ്ങൾ അനുവദിക്കുന്നില്ല…

I can only bow my head to the volunteers and the solace youth wing… They and their actions reflect in the words and eyes of the mothers.

ഇത്രയും എഴുതിയതിനു ഏതായാലും കൃത്യമായൊരു ലക്ഷ്യമുണ്ട്… നിങ്ങൾ ഇത് വായിക്കുകയാണെങ്കിൽ സൊളേസുമായി ബന്ധപ്പെടണം… അവരുടെ പ്രവർത്തനം മനസ്സിലാക്കണം… നിങ്ങൾക്ക് തോന്നുകയാണെങ്കിൽ എന്തെങ്കിലും രീതിയിൽ അതിന്റെ ഭാഗമാവണം…

നമ്മൾക്കെല്ലാം പല രീതിയിലും contribute ചെയ്യാൻ കഴിയും…. 💕🙏

ഇതാണ് അവരുടെ തൃശ്ശൂർ അഡ്രെസ്സ്

SOLACE – CARE AND SUPPORT FOR CHILDREN WITH LONG TERM ILLNESS സൊളേസ് – കെയർ ആൻഡ് സപ്പോർട്ട് ഫോർ ചിൽഡ്രൺ വിത്ത് ലോംഗ് ടേം ഇൽനസ്സ്

ഇതാ അവരുടെ വെബ്സൈറ്റിലെ കോൺടാക്ട്

Solace Thrissur
“SARAI”,
Ambadikkulam Ground, Olarikkara, Pullazhi P.O., Thrissur – 680012

Sheeba Ameer
Founder-Secretary: +91 9895021802 (WhatsApp Only)

സ്നേഹം 💕
പഹയൻ

Leave a comment