ഇത്തവണ കോഴിക്കോട്ട് അധികം ദിവസം ഉണ്ടായില്ല. എനിക്കിലും ഒഴിച്ച് കൂടാത്ത ചിലതൊക്കെ ചെയ്തു. രാത്രിയൊന്ന് കടപ്പുറത്ത് വന്നില്ലെങ്കിൽ മ്മളെന്ത് കോയിക്കോട്ട്കാരൻ ല്ലെ ![]()
![]()
എത്രയെത്ര ഓർമ്മകൾ….
ബാല്യവും കൗമാരവും തിരകൾക്കൊപ്പം നഷ്ടപ്പെട്ട പ്രണയങ്ങളും മറന്നു പോയ സൗഹർദങ്ങളും ക്ഷമിക്കപ്പെട്ട വിരോധങ്ങളും എല്ലാം വീണ്ടും കരയ്ക്കടിപ്പിക്കുന്ന അനുഭവം
lost loves and forgotten friendships and even forgiven animosities…
കൈവിടരുത്…. ഓർമ്മകളുടെ സാഗരം എന്നെ കൊണ്ട് പോകുന്ന ലോകത്ത് ജീവിക്കാൻ ഇന്ന് ഞാൻ അപ്രാപ്തനാണ്….
പക്ഷെ ഇങ്ങനെ on the edge നിൽക്കുന്നത് ഒരു രസമാണ്… ഓർത്തെടുക്കാൻ മാത്രം കഴിയുന്ന ഇന്നും നഷ്ടപ്പെടാത്ത ചില ജീവ വർണ്ണങ്ങൾ ![]()
കടപ്പുറം കഴിഞ്ഞാൽ സാഗർ ഇല്ലാതെ എന്ത് കോഴിക്കോട്… ലേ ![]()
പൊരിച്ച കോഴീ നെയ്ച്ചോറ് എന്നായിരുന്നു പ്ലാൻ… അതാണ് ഓർമ്മ… നെയ്‌ച്ചോറ് ഇല്ലാത്തോണ്ട് ബിരിയാണി റൈസ് കഴിച്ചു…
ഓർമ്മയുള്ള രുചികൾ നമ്മളെ കൂട്ടി കൊണ്ട് പോകും… കാലവും സമയവും കടന്ന് ചിലയിടങ്ങളിലേക്ക്…. വിടർന്ന കണ്ണുകളും തുറന്ന ചിരികളും നിറഞ്ഞ വിശന്നു വന്ന് കയറുന്ന എത്രയോ രാത്രികളിലേക്ക്….
കുടുംബത്തിനൊത്തും കൂട്ടുകാർക്കൊത്തും ഒരിക്കലും മറക്കാത്ത ഓർമ്മകൾ മിനയുന്ന പലരെയും ഞാൻ അവിടെ കണ്ടു… വർഷങ്ങൾക്ക് മുൻപുള്ള എന്റെ അതേ രൂപത്തിൽ….
എത്ര കാലം പോയാലും സാഗർ എന്റെ കോഴിക്കോട് കാലത്തിന്റെ ഒരടയാളമാണ് ![]()
![]()
കോഴിക്കോട്ട് ചാലപ്പുറത്താണ് താമസിച്ചത്….. രാവിലെ ഒന്ന് കോഴിക്കോട്ടുക്കൂടെ കുറച്ചു ദൂരം നടക്കണം എന്നുണ്ടായിരുന്നു…. പാളയതും SM സ്ട്രീറ്റിലും അങ്ങനെ… പക്ഷെ മഴ പെയ്തോണ്ട് അത് നടന്നില്ല…..
മഴ ലേശം കുറഞ്ഞപ്പോൾ ചെറിയൊരു നടത്തം പാസാക്കി… ഒരു ബ്രേക്ക്ഫാസ്റ്റ് വാക്ക് എന്ന് വേണമെങ്കിൽ പറയാം…
പൂരി ബാജി…. ഭൂരി എന്നും പറയാം…
ന്റെ ഇഷ്ട ഭക്ഷണമാണ്… നന്നായി തട്ടി….. ഒരു ചായേം…
പുറത്ത് മഴ ചാറുമ്പോൾ ഉള്ളിലിരുന്ന് ചൂടുള്ള ചായയും മോന്തി ആളുകളെ നോക്കിയിരുന്നു….
തിരിച്ചു നടന്നു
ചാലപ്പുറതല്ല മ്മളെ സ്ഥലം എന്നുണ്ടെങ്കിലും ഞാൻ ജനിക്കുന്നതിനു മുൻപുള്ള ബന്ധമാണ് ചാലപ്പുറമായി…. അമ്മയും അച്ഛനും വിവാഹം കഴിഞ്ഞ് താമസിച്ചിരുന്നത് നവീന ലോഡ്ജിലായിരുന്നു…. അതിനടുത്താണ് എന്റെ കസിൻ ബ്രദറിന്റെ വസതി…..
അപ്പോൾ ചാലപുറമായി അങ്ങനെ ഒരു ബന്ധവുമുണ്ട്…. ഇവിടെയുള്ള ഇടുങ്ങിയ വഴികളിലൂടെ ബൈക്കുമായി പോയിരുന്ന ഒരു കാലവും മനസ്സിൽ വന്നു…
ചില സ്ഥലങ്ങൾക്ക് ഒരു മാറ്റവും സംഭവിക്കില്ല…. മാറുന്ന ലോകത്ത് മാറാത്ത ചിലതിലേക്ക് ഇടവഴികൾ വെട്ടി കാലം മാറി നിൽക്കും… സഞ്ചരിക്കേണ്ടവർക്ക് യഥേഷ്ടം സഞ്ചരിക്കാൻ..
മീഞ്ചന്ത NSS സ്കൂളിൽ പഠിക്കുമ്പം ഈ വഴിയാണ് ദിവസവും പോക്ക്…. ഗണപത് ബോയ്സിന്റെ അടുത്തുള്ള സദാനന്ദൻ മാഷിന്റെ അടുത്ത് ട്യൂഷനും… സദാനന്ദൻ മാഷ് മീഞ്ചന്ത NSS സ്കൂളിൽ മ്മളെ പഠിപ്പിക്കും ചെയ്തിട്ടുണ്ട്….
പിന്നെ ഇവിടെ പഴയ MCC ബാങ്ക് സ്റ്റോപ്പിന്റെ മുന്നിൽ താമസിച്ചിരുന്ന ബട്ട് സാറ്… എന്റെ ക്ലാസ് ടീച്ചറുമായിരുന്നു NSS സ്കൂളിൽ….
ഇന്ന് മൂന്നാലു പേരെ കൂടി കോഴിക്കോട് കാണാനുണ്ട്… എന്നിട്ട് ഗുരുവായൂർക്ക് തിരിച്ച് പോകും…
ഇല്ല കോഴിക്കോട് എടുക്കുന്നില്ല… അത് വേണ്ടാത്തത് കൊണ്ടല്ല… അതെന്റെ ഖൽബിലുണ്ട്….
മ്മളെ കോഴിക്കോട്ടീന്ന് എടുത്ത് മാറ്റിയാലും കോഴിക്കോടിനെ മ്മളെ ഉള്ളിൽ നിന്നും എടുത്ത് മാറ്റാൻ പറ്റില്ലല്ലോ… ![]()
![]()
![]()
![]()
![]()
സ്നേഹം
പഹയൻ
