ഒരു പ്രസക്തമായ ചോദ്യമുണ്ട്…. മനുഷ്യന് മാറാൻ കാലവും സമയവുമുണ്ടോ? ഉണ്ടെങ്കിൽ എത്ര സമയമെടുക്കും… ഈ മാറ്റം ഉള്ളിൽ അവനവന് മനസ്സിലാവുന്ന രീതിയിലോ അതോ പുറത്ത് മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിലോ എന്നതും പ്രസക്തമാണ്…
മാറ്റം എന്നതിനെ കുറിച്ച് നമ്മൾക്കൊക്കെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളുണ്ട്. അത് കൊണ്ട് തന്നെയാണ് മാറ്റങ്ങൾ internal and external conflict എന്നതിന് കാരണമാവുന്നത്.
മാറ്റം വേണം എന്ന് കരുതുന്ന നമ്മൾ തന്നെ മറ്റാരുടെയോ മാറാനുള്ള ശ്രമത്തിന് വിലങ്ങു തടിയാവുന്നു എന്നതും രസകരമാണ്… എങ്കിലും change is universal എന്ന് നമ്മൾ പറയുകയും ചെയ്യും…
അപ്പോൾ മാറ്റം എന്നതിലല്ല… എന്ത് മാറ്റം എന്നതിലാണ് പലപ്പോഴും bone of contention. പലതും മാറണം എന്ന് ആഗ്രഹിക്കുമ്പോൾ തന്നെ ചിലതൊന്നും മാറരുത് എന്ന് മനസ്സ് പറയുകയും ചെയ്യും… പക്ഷേ അങ്ങനെ പിക്ക് & ചൂസ് ചെയ്ത് മാറ്റങ്ങളെ നമ്മുടെയാക്കാൻ കഴിയുമോ?
The Why… ‘എന്തിന്’…. The who…. ‘ആർക്കു വേണ്ടി’ എന്നതിന് രണ്ടിനും വ്യക്തമായ ഉത്തരം കണ്ടെത്തി കഴിഞ്ഞിട്ട് മാത്രമേ The How… ‘എങ്ങനെ’ എന്നതിലേക്ക് കടക്കാൻ പാടുള്ളു എന്ന് ചിലർ പറയും…
അതില്ലാതെയും പറ്റും… പക്ഷെ Why & Who വ്യക്തമായാൽ മാറ്റത്തിന്റെ വഴിയിൽ കാണുന്ന അനാവശ്യ കൺഫ്യൂഷനുകൾ ഒഴിവായി കിട്ടും എന്നാണ്…
ഒരു മാറ്റത്തിന്റെ പാതയിൽ നിരന്തരം why & who ഉയർന്നു വരികയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോൾ the pace of change can also be impacted…. അതായത് അവിടെ ഉത്തരങ്ങൾക്ക് വ്യക്തതയില്ലെങ്കിൽ വഴി മുട്ടും….
Why & Who നമ്മളെ മാറ്റത്തിന്റെ ട്രാക്കിൽ മുന്നോട്ട് പോവാൻ സഹായിക്കും… അതിനെ എതിർക്കാൻ ആളുകൾ ഉള്ളപ്പോഴും ഒരു ദിശാ ബോധത്തിന് അത് അനിവാര്യമാണ്… also for some reality checks as we journey forward.
അടിസ്ഥാനം Why & Who & for whom എന്നതിലേക്ക് ഈ ചോദ്യങ്ങൾ തിരിച്ചു വരും…
ചില മാറ്റങ്ങൾ നമ്മൾക്ക് കണ്ട്രോൾ ഉള്ളവയാവും ചിലത് ചെറുത്ത് നിർത്താൻ നോക്കിയാലും നമ്മളെ മാറ്റിയെടുക്കും… അവിടെ who defines the why എന്നതും പ്രസക്തമാവും… ഒന്നെങ്കിൽ നമ്മളെ അത് അലോസരപ്പെടുത്തും അല്ലെങ്കിൽ നമ്മളത്തിൽ സമാധാനം കണ്ടെത്തും…
Just because we don’t want to be left out in the cold….
എന്തിന് ഇതൊക്കെ പറയുന്നു എന്നല്ലേ…? ഒന്നിനുമല്ല… നാട്ടിൽ കൂടി സഞ്ചരിക്കുമ്പോൾ മനസ്സിൽ തോന്നിയത് കുത്തി കുറിച്ചു എന്നെ ഉള്ളു… അതിനെ അതേ പോലെ ഇവിടെയിടുന്നു…
നമ്മുടെ മനസ്സിൽ വരുന്ന ചിന്തകളുടെ ഉറവിടം മനസ്സിലാക്കാൻ എപ്പോഴും എളുപ്പമല്ല…. മാത്രമല്ല simplistic answers and narratives മാത്രം ആവശ്യപ്പെടുന്ന ഒരു ലോകത്ത് ചില കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് തന്നെ ഏറെ taxing ആയൊരു പ്രക്രിയയാണ്..
Note:
ഇതിന്റെ താഴെ സന്ദേശത്തിലെ ഡയലോഗുമായി വരല്ലേ… because the problem at hand is not that simple that a solution can be found in a meme or troll….
ഇതൊക്കെ ഒരു നിരന്തര സംവാദമാണ്… നമ്മളോടും മറ്റുള്ളവരോടും സമൂഹത്തിനോടും നമ്മൾ ഇടപെട്ട് നടത്തുന്ന സംവാദം…
നമ്മൾക്ക് തെറ്റിയതാണ് എന്നും ചിലപ്പോൾ നാളെ മനസ്സിലാവും എന്ന് പൂർണ്ണ ബോധ്യത്തോടെ ഭയമില്ലാതെ നടത്തേണ്ട സംവാദങ്ങൾ….
To try to understand things a little better… And that is not very easy….
ഇന്നലെ എന്താണ് അടിച്ചത് എന്ന ചോദ്യവും ഇവിടെ പ്രസക്തമല്ല…. ![]()
കാരണം ഒന്നും അടിച്ചില്ല.. മദ്യപാൻ കം ഹെ ആഭി ![]()
ഇപ്പോൾ ലൊക്കേഷൻ ഗുരുവായൂരാണ് പക്ഷെ പടം വയനാട്ടിലേതാണ് ![]()
സ്നേഹം
-പഹയൻ-
