ഇക്കുറി നാട്ടിൽ പോയപ്പോൾ ചിലയിടത്തൊക്കെ പോയി… കരുമല… അരീക്കുഴിയിൽ.. മുത്തശ്ശൻ വച്ച വീട്.. അച്ഛനും സഹോദരങ്ങളും വളർന്ന വീട്… 14 വർഷങ്ങൾക്ക് ശേഷം….
കേട്ടറിവുള്ള ധാരാളം കഥകളുടെ ഓർമ്മകൾ കുടിയിരിക്കുന്ന സ്ഥലം… ഒഴിവു കാലങ്ങളിൽ വന്ന് താമസിച്ചിരുന്നതിന്റെ ഓർമ്മകൾ ഇന്നും മനസ്സിലേക്ക് വരുന്നൊരിടം…
അച്ഛന്റെ കൂടെ കരുമലയിൽ ബസ്സിറങ്ങി ഇങ്ങോട്ട് നടന്നു വരുന്നതിന്റെ ഓർമ്മകൾ… അപ്പോൾ അച്ഛൻ പറഞ്ഞു തരുന്ന ചെറുപ്പത്തെ കഥകൾ കേട്ടുള്ള ആ നടത്തം….
ഞങ്ങൾ കുട്ടികളൊക്കെ പല പല കുടുംബ പരിപാടികൾക്ക് ഒത്തു ചേരുമ്പോൾ ഓടി കളിച്ചതിന്റെ ഓർമ്മകൾ…
അച്ഛൻ മരിച്ചിട്ട് ദഹിപ്പിച്ചതിന്റെ ഓർമ്മകൾ… ആ വഴി വന്ന പാടെ ഒന്ന് നടന്നു ചെന്നു…. വള്ളി പടർപ്പുകൾക്കിടയിൽ ഏതാണ്ട് പഴയ ഓർമ്മകൾ പരാതി പാകപ്പെടുത്തി….
അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഓർമ്മകൾ ഒന്ന് കൂടി പരിശോധിച്ചു….
പഴയ illustrated വീക്കിലികൾ വായിച്ചതിന്റെ ഓർമ്മകൾ… നെഹ്‌റു മരിച്ചതിനു ശേഷം ഇറങ്ങിയ വീക്കിലി ഞാൻ വീണ്ടും മറച്ചു നോക്കി…
അമ്മയുടെയും അച്ഛന്റെയും കല്ല്യാണ കത്ത് വീണ്ടും കണ്ടു….
മുത്തശ്ശന്റെ ചിത്രം മുത്തശ്ശനും മുത്തശ്ശന്റെ അച്ഛനും ഉപയോഗിച്ചിരുന്ന വാക്കിങ് സ്റ്റിക്കുകൾ…
വല്യമ്മമാരുടേ കൂടെ ചിലവിടുന്ന സമയം… സ്നേഹം…. ![]()
ഓരോ വഴികളും മനസ്സിനെ ഓരോ വഴികളിലേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നു ![]()
![]()
സ്നേഹം
പഹയൻ
