നാട്ടിൽ പോയപ്പോൾ ഒരു സുഹൃത്തിനെ കാണുന്നതിന്റെ ഭാഗമായി ബെംഗളൂരിൽ മാധ്യമ രംഗത്തുള്ള ചിലരുമായി കുറച്ചു നേരം ചിലവിട്ടു. സംസാരത്തിനിടയിൽ ഫോട്ടോ എടുക്കാൻ മറന്നും പോയി. അത് കൊണ്ട് തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ എടുത്ത എന്റെ പടം എന്റെ ഫിഗർ സമർപ്പയാമി ![]()
ഈയടുത്ത് നടന്ന തിരഞ്ഞെടുപ്പിന് ശേഷം ഇങ്ങനെ മാധ്യമ രംഗത്തുള്ളവരുമായി ഒരു ചർച്ച രസകരമായിരുന്നു. പുസ്തകങ്ങളെ കുറിച്ചും വാർത്തകളെ കുറിച്ചും മാധ്യമ പ്രവർത്തനത്തെ കുറിച്ചും. മാധ്യമ ധർമ്മത്തെ കുറിച്ചും ഒക്കെ ആളുകൾ സംസാരിക്കുന്നത് ഞാൻ അങ്ങനെ കേട്ടിരുന്നു. ഒരു നല്ല അനുഭവമായിരുന്നു.
തിരിച്ച് വരുമ്പോൾ ഇൻഡിപെൻഡന്റ് ജേർണലിസം എന്താണ് എന്ന ചോദ്യം മനസ്സിൽ തങ്ങി നിന്നു. കാരണം ഇന്ന് ധാരാളം പേര് അവർ independent journalist ആണെന്ന് വാദിക്കുന്നുണ്ട്… എന്താണ് മാധ്യമ പ്രവർത്തനത്തിലെ ഈ ഇൻഡിപെൻഡൻസ്..? അതിൽ ഉത്തരവാദിത്തം എന്നത് എത്രത്തോളം ഉണ്ടാവണം ?
Independent Journalism എന്താണ് എന്നതിനെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാവും. സ്വതന്ത്ര മാധ്യമ പ്രവർത്തകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന എല്ലാവരെയും ഒരു പോലെ കാണാൻ എനിക്കും കഴിയില്ല.
അധികാരത്തിന്റെ മുൻപിൽ മുട്ട് മടക്കിയും മുഷ്ടി ചുരുട്ടിയും സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്ന പേരിൽ പ്രവർത്തിക്കുന്നവരെ എനിക്ക് ഒരു പോലെ കാണാൻ ബുദ്ധിമുട്ടുണ്ട് എന്ന് തന്നെ.
ഒരു പ്രോപഗണ്ടയുടെ ഭാഗമാണ് ചില മാധ്യമ പ്രവർത്തകർ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്… അതിന്റെ പേരിൽ ആ മാധ്യമവും അതിലെ എല്ലാ മാധ്യമ പ്രവർത്തകരും പെടും എന്നും ജനറലൈസ് ചെയ്യപ്പെടുന്നുണ്ട്. അതിൽ ഒരു പ്രശ്നമുണ്ട്.
ജനാധിപത്യ മൂല്യങ്ങളിൽ നിന്നും മെല്ലെ മെല്ലെ ഒരു യെസ് ബോസ് മാധ്യമ പ്രവർത്തനത്തിലേക്ക് കൂപ്പ് കുത്തി വീഴുന്നവരും ഉണ്ടെന്ന് തോന്നാറുണ്ട്.
സാധാരണക്കാരുടെ മാനുഷിക ദൗർബല്യങ്ങളെയും അബദ്ധങ്ങളെയും പൊടിപ്പും തൊങ്ങലും ചേർത്ത് വൈറൽ ബിറ്റുകളാക്കി വ്യൂസും കൂട്ടി പണമുണ്ടാക്കുന്നവരെ പേരെടുത്ത് പറയാൻ പോലും അറപ്പാണ്…
അല്ല അങ്ങനെയും പലരും സ്വതന്ത്ര മാധ്യമം എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നുണ്ട് എന്നത് കൊണ്ട് പറഞ്ഞതാണ്.
മുൻപ് മാധ്യമങ്ങൾ എന്ത് പറഞ്ഞാലും ജനങ്ങൾക്ക് അതിനുള്ള counter നൽകാൻ കഴിയില്ലായിരുന്നു… ഇന്നതല്ല സ്ഥിതി….
മാധ്യമങ്ങൾ പറയുന്നത് ശരിയല്ല എന്ന് തോന്നിയാൽ സാധാരണ മനുഷ്യർക്ക് മാധ്യമങ്ങളുടെ പ്രോപഗണ്ട അജണ്ടകൾ തുറന്നു കാട്ടാൻ കഴിയുകയും ചെയ്യും.
എവിടെയാണ് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും ചെന്നെത്തുന്നത്…?
ഞാനും ഇത് വായിക്കുന്ന നിങ്ങളും നിഷ്പക്ഷരല്ല… നിഷ്പക്ഷരാണെന്ന് സ്വയം അവകാശപ്പെടുന്ന ഭൂലോക ഫ്രോഡുകളിൽ നിങ്ങൾ പെടുമെന്നും ഞാൻ കരുതുന്നില്ല.
ഇത്രയും പറഞ്ഞത് സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്താണെന്ന് നിങ്ങളിൽ നിന്നും നിഷ്പക്ഷതയുടെ മുഖം മൂടി ഇടാതുള്ള അഭിപ്രായം അറിയാനും കൂടിയാണ്.
- നമ്മുടെ വേരുറച്ച ചിന്തകളെ കൂടുതൽ വെള്ളമൊഴിച്ചു ഉറപ്പിക്കുന്നതാണോ അതോ അവയെ ചോദ്യം ചെയ്യുന്നതാണോ നമ്മൾക്ക് വേണ്ട മാധ്യമ പ്രവർത്തനം ?
- സാധാരണ മനുഷ്യരെ പറ്റി ഓരോന്ന് എഴുതിയും പറഞ്ഞും അവരുടെ വ്യക്തിപരമായ ജീവിതത്തെ വലിച്ചു കീറി ആളുകൾക്ക് അല്പം ഇക്കിളി എന്റർടൈൻമെന്റ് നൽകുന്നതാണോ സമൂഹത്തിന് വേണ്ട മാധ്യമ പ്രവർത്തനം…?
- Information, Data, Facts എന്നിവയാണോ അതോ opinion, Generalization, Judgement എന്നിവയാണോ നമ്മൾ വാർത്ത എന്നതിൽ നിന്നും പ്രതീക്ഷിക്കുന്നത്…?
- ഇന്ന് എല്ലാം ഫ്രീയായി കിട്ടുന്ന കാലത്ത് നമ്മൾ വാർത്ത ലഭിക്കാൻ ഒരു paid subscription ചേരാൻ തയ്യാറാണോ…?
I think it is our responsibility to pay for the news and analysis we want…
വാർത്ത ഫ്രീ ആവണം എന്ന് കരുതിയാൽ കിട്ടുന്നതിന്റെ ക്വാളിറ്റി ശരിയല്ല എന്ന് വേവലാതിപ്പെടരുത് എന്നാണ് എന്റെ പക്ഷം.
സ്നേഹം
-പഹയൻ-
