സ്വതന്ത്രമായി ജീവിക്കുക എളുപ്പമല്ല

ഇന്നലെ അലസമായി വീട്ടിലിരുന്നു… അലസമായ ദിനങ്ങളും ജീവിതത്തിന്റെ ഭാഗമാണ് എന്ന് മറക്കരുതല്ലോ….

മനസ്സിൽ ഓരോന്ന് തോന്നിയത് കുത്തി കുറിച്ചു… മുൻപ് പറഞ്ഞതും എഴുതിയതും തന്നെയാവാം….

പറയുന്നതും എഴുതുന്നതും ചെയ്യുന്നതും ശരിയാവുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടാണ്… സ്വാതന്ത്രമാവുക എന്നത് പിന്നെയും നോക്കാം… സ്വാതന്ത്ര്യമാണ് ശരിയെന്ന് തോന്നുന്നവർക്ക്….😁

നമ്മൾ സാമൂഹ്യ മാധ്യമത്തിൽ എഴുതുന്നതും പറയുന്നതും ഷെയർ ചെയ്യുന്നതും ആരുടെയൊക്കെയോ പ്രോപഗാണ്ടയുടെ ഭാഗമാവുന്നുണ്ടോ എന്നന്ന്വേഷിക്കേണ്ട കടമ നമ്മുടേതാണ്… നമ്മുടേത് മാത്രമാണ്…..

നമ്മൾ സ്വാതന്ത്രമായി ചിന്തിക്കാൻ ശ്രമിക്കുന്നവരാണ് എന്ന് സ്വയം കരുതുന്നവരാണെങ്കിൽ മാത്രം ഇങ്ങനെയൊക്കെ ചിന്തിച്ചാൽ മതി…

തര്‍ക്കമുള്ള വിഷയങ്ങളിൽ എന്തെങ്കിലും പറയുമ്പോൾ സാമൂഹ്യ മാധ്യമത്തിൽ എത്ര ലൈക്കും ഷെയറും കിട്ടി എന്നത് ഒരിക്കലും നമ്മൾ പറയുന്നത് സത്യമാണ് അല്ലെങ്കിൽ ശരിയാണ് എന്നതിന് തെളിവല്ല….

നമ്മുടെ പക്ഷം നിഷ്പക്ഷമാണ് എന്ന് സമ്മതിക്കാനും വാദിക്കാനും ഇന്ന് കുറേ പേർ കൂടുതൽ ഉണ്ടെന്നതിന്റെ തെളിവ് മാത്രമാണത്…

But we and the people who support us can be wrong tomorrow…. That is a possibility no one can rule out….

നമ്മൾ എന്ത് പറഞ്ഞാലും നമ്മളെ എതിർത്തും അനുകൂലിച്ചും ചിലർ കാണും… നാളെ നമ്മൾ പറയുന്നത് കേൾക്കുമ്പോൾ അതേ നിലപാട് അവർക്കുണ്ടാവും എന്ന് കരുതരുത്….

അമേരിക്കൻ കവി കാൾ സാൻഡ്ബർഗ് പറഞ്ഞ പോലെ ‘നമ്മൾക്ക് ശരിയെന്ന് തോന്നുന്നത് പറയാനും ചെയ്യാനും നമ്മളെന്നും ഒറ്റക്കായിരിക്കും’ എന്ന് തന്നെ.. ഒരുത്തനും കൂടെ ഉണ്ടാവണം എന്ന് പ്രതീക്ഷിക്കരുത്…

You are at most times on a lonely journey in your views of the world… you just meet different fellow travelers in different legs of that journey…

പക്ഷെ എല്ലാ ഭാഗത്തെയും തീവ്രമനോഭാവം ഉള്ളവർ ഇടയ്ക്കൊക്കെ നമ്മളെ എതിർക്കുന്നുണ്ടെങ്കിൽ നമ്മുടെ യാത്രയിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്….. 😜

It is not easy or cheap to think freely today 🥰

തീവ്രചിന്ത ഉള്ളവരെ മനസ്സിലാക്കി നന്നാക്കി മുന്നോട്ട് പോകാൻ കഴിയില്ല… അതേത് ഇനമായാലും…

പക്ഷെ ബാക്കി എല്ലാം കടുപ്പത്തിലുള്ള ഒരു ചായയിൽ പറഞ്ഞു തീർക്കാം…

-പഹയൻ-

Leave a comment