അങ്ങനെ അവിടെ വച്ചാൽ ശരിയാവില്ല
കീശയിൽ തന്നെ വയ്ക്കണം
അഞ്ച് രൂപ നോട്ടാണ്….
അഞ്ച് വട്ടം പറയണം
കൈയ്യിൽ മടക്കി വച്ച നോട്ട്
അവൻ തിരിച്ച് അച്ഛന് കൊടുത്തു..
“എനിക്ക് കീശയില്ല…”
ബനിയന്റെ വലതു ഭാഗത്ത്
ഒരു കീശയുടെ നിഴൽ മാത്രമുണ്ട്
“എവിടെ നിന്റെ കീശ”
ഇന്നലെ ഉണ്ടായിരുന്നല്ലോ
എന്നായി അച്ഛൻ…
“അത് ഹൈദ്രോസ് കീറി…”
അച്ഛൻ നോക്കിയതും അവൻ പെട്ടന്ന് പറഞ്ഞു
“ഞാൻ ഹൈദ്രോസിന്റെ കീശയും കീറി
മുഖത്തും വച്ച് കീറി”
അച്ഛന് തന്നെ പറ്റി കുറച്ചിലാവരുതല്ലോ
അവൻ ഒന്ന് ആക്കം കൂട്ടി പറഞ്ഞു…
അച്ഛൻ ഒരു അഞ്ച് രൂപ കൂടി കൊടുത്തു…
എന്നിട്ട് പറഞ്ഞു
“ഇയ്യും ഹൈദ്രോസും കൂടി പോയിക്കോ
ഹൈദ്രോസിനും കൂടി വാങ്ങി കൊടുക്ക്
ന്നട്ട് കൈ കൊടുത്ത് കൂട്ടാവ്.. “
അവൻ അച്ഛനെ കെട്ടി പിടിച്ചു
അച്ഛനിൽ അപ്പോൾ അവന് ഹൈദ്രോസിനെ കാണാമായിരുന്നു
-പഹയൻ-
