സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor friends) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ
‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’ (Neither family nor friends)
——————————-
ഇന്നെല്ലാം മരിച്ചവരിലൂടെയാണ് എന്നോട് സംസാരിക്കുന്നത്…
എളുപ്പത്തില്‍ പൊട്ടിപൊടിഞ്ഞു പോകുന്ന എല്ലും കൂട്ടം…
ഞാനേറ്റവും കൂടുതൽ കാലം പ്രണയിച്ചവളാണ് നീ
ഇന്ന് ഒറ്റക്ക്…. ആർക്കോ വേണ്ടി കാത്തിരുന്ന്
എവിടെയോ നഷ്ടപ്പെട്ട് ഇല്ലാതാവുന്നു..
ഞാൻ ഇന്ന് ഒരിക്കലുമില്ലാത്ത പോലെ ഉണർന്നിരിക്കുന്നു..
എന്നിട്ടും പൂർണ്ണമായും സ്വയം നഷ്ടപ്പെട്ട് പോയ പോലെ
നീ മാത്രമേ അന്നും ഇന്നും എന്നും എനിക്കുണ്ടായിരുന്നുള്ളു
എന്റെ മരണമടഞ്ഞു പോയ ജീവനെ…
തണുത്ത് വിറച്ച് എനിക്ക് കൂട്ടിനായി
അതെന്റെ വാരിയെല്ലുകള്‍ക്ക് പിന്നിലുണ്ട്
‘ആഫ്രിക്ക’…..
എന്നെ കൊണ്ട് എല്ലാം ഉപേക്ഷിപ്പിച്ചു…
വളരെ ഇരുട്ടാണ്…
എല്ലാം പ്രതീക്ഷയറ്റതാണ്…
എന്റെ പ്രിയപ്പെട്ട ധിക്കാരി
ഇന്ന് ഞാൻ തീർത്തും ഇല്ലാതായി തീർന്നിരിക്കുന്നു
എന്നിൽ അവശേഷിക്കുന്ന അവസാന തുണ്ട്
തൊലിയിലേക്ക്
ഇന്ന് ഞാൻ തീർത്തും പിന്മാറുന്നു
-ആഞ്ജിയ ക്രൊഗ്-
പരിഭാഷ – മർത്ത്യൻ
