24/1000 | Heaven and Earth | Yamabe No Akahito | Malayalam Translation

ജാപ്പനീസ് കവി യമബെ നോ അകാഹിതോയുടെ ( Yamabe no Akahito 724–736) ഒരു വാക്കാ (Waka) കവിത പരിഭാഷപ്പെടുത്തുന്നു. വാക്കാ (Waka) ഒരു തരം ജാപ്പനീസ് കവിതയാണ്..

സ്വർഗ്ഗവും ഭൂമിയും:
തമ്മിൽ പിരിഞ്ഞ കാലം തൊട്ട്,
ദൈവാംശം അതിന്റെ പരമോന്നതയിൽ
ആദ്യമായി നമ്മളെ എല്ലാം വിസ്മയിപ്പിച്ച് പ്രകടമായപ്പോൾ

സുറുകയിൽ തലയുയർത്തി നിൽക്കുന്ന
മൌണ്ട് ഫ്യൂജിയുടെ കൊടുമുടി
സ്വർഗ്ഗത്തിന്റെ തന്നെ മൈതാനം
ദൂരെ ആകാശത്ത് സഞ്ചരിക്കുന്ന സൂര്യനെ
അവിടെ നിന്നും നോക്കി നിൽക്കുമ്പോൾ
വെളിച്ചം കാണാതെ പോകുന്നു

ചന്ദ്രന്റെ തിളക്കവും വെളിച്ചം ഒക്കെ കാണാതെ പോകുന്നു
നിർത്താതെ മഞ്ഞ് പെയ്യുമ്പോൾ
നമ്മളെ തഴുകി നീങ്ങുന്ന ആ വെള്ള മേഘങ്ങളും
ചുരുങ്ങി ഇല്ലാതാവുന്നു…

ഒരു വായിൽ നിന്നും മറുവായിലേക്ക്
ഓരോ വാക്കും നീങ്ങുന്നു..
മൗണ്ട് ഫ്യൂജിയുടെ കൊടുമുടിയെ കുറിച്ച്
സംസാരിച്ചും സഞ്ചരിച്ചും അങ്ങനെ

-യമബെ നോ അകാഹിതോ-
സ്വതന്ത്ര പരിഭാഷ – പഹയൻ

Leave a comment