സിറിയൻ കവി നിസാർ ഖബാനിയുടെ (Nizār Tawfīq Qabbānī 21 March 1923 – 30 April 1998) ഡയലോഗ് (Dialogue) എന്ന കവിതയുടെ മലയാളം പരിഭാഷ
ഡയലോഗ് (Dialogue)
——————-
എന്റെ പ്രണയത്തെ ഞാൻ അറിയുന്നത്
ഒരു മോതിരമോ വളയോ കാണിച്ചിട്ടാണെന്ന് പറയരുത്
പ്രണയം എനിക്കൊരു ഉപരോധമാണ്,
പ്രണയം സാഹസികത നിറഞ്ഞ എടുത്തു ചാട്ടമാണ്
അന്വേഷണത്തിലൂടെ മരണത്തിലേക്ക് ഒഴുകുന്ന ഒന്നാണ്
എനിക്ക് എന്റെ പ്രണയം…
എന്റെ പ്രണയം
ആകാശത്തിലെ ഒരു ചന്ദ്രൻ മാത്രമാണെന്ന് പറയരുത്
എനിക്ക് ഓരോ പ്രണയവും ചൈതന്യത്തിന്റെ
ഓരോ സ്‌ഫോടനങ്ങളാണ്
നിസാർ ഖബാനി
പരിഭാഷ – പഹയൻ

