മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ – Malayalam Translation

റൊമാനിയൻ കവിയും നോവലിസ്റ്റും കഥാകൃത്തുമായ മാറിൻ സൊറേസ്ക്കുവിന്റെ (Marin Sorescu 29 February 1936 – 8 December 1996) ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) എന്ന കവിതയുടെ പരിഭാഷ…

‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’
(Getting Used to Your Name)
——————————–
നടക്കാൻ പഠിച്ചതിന് ശേഷം,
ഒന്നിനെ മറ്റൊന്നിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞതിന് ശേഷം
ഒരു കുഞ്ഞെന്ന നിലയിൽ നമ്മൾ
ആദ്യമായി മനസ്സിലാക്കുന്നത് എന്താണ്…?
നമ്മുടെ പെരുമായിട്ടുള്ള ആ പൊരുത്തപ്പെടൽ

‘അതെന്താണ്…?’
അവർ നമ്മളോട് ചോദിച്ച് കൊണ്ടേയിരിക്കും.
നമ്മൾ തപ്പിത്തടയും, വിക്കി വിക്കിയിരിക്കും….
പിന്നെ നമ്മൾ അനായാസമായി അത് പറഞ്ഞു തുടങ്ങുമ്പോൾ,
നമ്മുടെ പേര് നമുക്കൊരു പ്രശ്നമല്ലാതായി തീരും.

പിന്നീട് നമ്മൾ നമ്മുടെ പേര് മറക്കാൻ തുടങ്ങുമ്പോൾ
അത് വലിയൊരു പ്രശ്നമായി മാറും
പക്ഷെ വിഷമിക്കേണ്ടതില്ല…
അതൊരു ഇടവേള മാത്രമാണ്

നമ്മുടെ മരണശേഷം… ഉടൻ തന്നെ…
നമ്മുടെ കണ്ണിൽ നിന്നും ജീവൻ മിന്നി മറയുമ്പോൾ,
നമ്മൾ നമ്മുടെ വഴി കണ്ടെത്തിത്തുടങ്ങും…
ആ അനന്തമായ ഇരുട്ടിൽ
നമ്മുടെ (നമ്മൾ തന്നെ മറന്ന് പോയ)
ആ ആദ്യത്തെ നമ്മുടെ പെരുമായുള്ള ആ പൊരുത്തപ്പെടൽ..
നമ്മളെ ആരൊക്കെയോ ആക്കി മാറ്റിയ ആ വിളി

ജമന്തി, വൈരക്കല്ല്‌, കറുത്ത പക്ഷി,
മൈന, ബുൾബുൾ, ഇളംകാറ്റ്
അങ്ങനെ നമ്മൾ എല്ലാം മനസ്സിലായി എന്ന് തലയാട്ടുമ്പോൾ
എല്ലാം ശരിയാവും: വീണ്ടും…
ഏതാണ്ടൊക്കെ ഉരുണ്ടിട്ടുള്ള ഈ ഭൂമി കറങ്ങാനും തുടങ്ങും
ആ നക്ഷത്രങ്ങൾക്കിടയിൽ അങ്ങനെ….

മാറിൻ സൊറേസ്ക്കു
പരിഭാഷ – മർത്ത്യൻ

Leave a comment