16/1000 | Beyond Ashes | Lou Fu | Malayalam Translation

ലോ ഫു എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന തായ്‌വാനീസ് കവിയും എഴുത്തുകാരനുമായ മോ യുൻ-ത്വന്റെ (11 May 1928 – 19 March 2018) ‘ബീയോണ്ട് ആഷസ്’ എന്ന കവിതയുടെ മലയാളം പരിഭാഷാ ശ്രമം…

ചാരത്തിനും അപ്പുറം (Beyond Ashes)
– ഒരു മരണമടഞ്ഞ സുഹൃത്തിന് വേണ്ടി

നീ എന്നും നീ തന്നെയായിരുന്നു
വിശുദ്ധിക്ക് ഒരു പേരിന്റെ ആവശ്യമില്ലല്ലോ;
ശാന്തമായ കണ്ണുകളിൽ മരണത്തിന്റെ പൂവുകൾ വിരിയും
ചാരമായി തീരുന്ന സമയത്തിന് മുന്നിൽ നമ്മളെല്ലാം മുട്ടു കുത്തും

നമ്മൾ ഒന്നുമല്ല,
ചുവന്ന് തുടുത്ത മുഖവുമായി,
പാന്റിന്റെ പോക്കറ്റിൽ ഒരു കള്ള നാണയം കണക്കെ
നമ്മളെല്ലാം ഒളിഞ്ഞിരിക്കും.

ജ്വാലയായി മാറുന്ന തീയുടെ ഭ്രൂണമായിരുന്നു നീ;
നിന്നെ ആരു തന്നെ പ്രകോപിപ്പിച്ചാലും;
നീ രോഷത്തിൽ നിന്റെ കൈകൾ ഉയർത്തും,
വിയർപ്പിന്റെ ഒഴുക്കിനെതിരെ നീ ശക്തമായി ഉയരും

നീ ആ ഐതിഹാസികമായ
പാതി കത്തിയ മെഴുകുതിരിയായിരുന്നു
മറ്റേ പാതി ചാരങ്ങൾക്കും അപ്പുറം എവിടെയോ

ലോ ഫു
പരിഭാഷ (മർത്ത്യൻ)

Leave a comment